തൃശൂർ: കോടതിവിധികളിലും നിർദ്ദേശങ്ങളിലും കുരുങ്ങി പ്രതിസന്ധിയിലായിരിക്കുന്ന തൃശൂർ പൂരം സുഗമമായി നടക്കുന്നതിന് ഭരണപ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങാൻ കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ മേയറുടെ തീരുമാനം.
പൂരം പ്രതിസന്ധിയെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് അടിയന്തിര സ്പെഷ്യൽ കൗണ്‍സിൽ വിളിച്ചു ചേർക്കാനും ഇന്നു നടന്ന കൗണ്‍സിൽ യോഗത്തിൽ ധാരണയായി.
സ്പെഷ്യൽ കൗണ്‍സിൽ വിളിക്കണമെന്ന് കോണ്‍ഗ്രസിന്‍റെ ജോണ്‍ ഡാനിയേലും പൂരം പ്രതിസന്ധി വിഷയം കോർപറേഷൻ ഗൗരവത്തിലെടുക്കണമെന്ന് ബിജെപിയിലെ എൻ.പ്രസാദും ആവശ്യപ്പെട്ടു.
പൂരം പ്രതിസന്ധി പരിഹരിക്കാൻ ഒറ്റക്കെട്ടായി നടപടികൾ സ്വീകരിക്കുമെന്ന് പി.കെ.ഷാജനും വ്യക്തമാക്കി