എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തി കൃഷ്ണേന്ദു
എടപ്പാൾ.പോട്ടൂർ മോഡേൺ എച്ച്.എസ്.എസിൽ നടന്ന കലോത്സവത്തിൽ കൃഷ്ണേന്ദു .ബി ഹയർസെക്കൻഡറി വിഭാഗം നങ്ങിയാർകൂത്തിലും കുച്ചുപ്പുടിയിലും നാടോടി നൃത്തത്തിലും കൂടിയാട്ടത്തിലും ഫസ്റ്റ് എ ഗ്രേഡ് നേടി. പോട്ടൂർ സ്വദേശി ബേബിയുടെയും പോട്ടൂർ മോഡേൺ സ്കൂളിലെ അധ്യാപിക ഇന്ദുവിന്റെയും മകളാണ് കൃഷ്ണേന്ദു.
നൃത്ത അധ്യാപകനായ വട്ടംകുളം സുമേഷ് ആണ് ഗുരു. നങ്ങിയാർകൂത്തും കൂടിയാട്ടവും കലാമണ്ഡലം സംഗീത ടീച്ചറുടെ ശിക്ഷണത്തിൽ ആണ് അഭ്യസിച്ചത്.പോട്ടൂർ മോഡേൺ എച്ച്.എസ്.എസിലെ വിദ്യാത്ഥിനിയാണ് കൃഷ്ണേന്ദു...


