എരുമപ്പെട്ടിയിൽ കഞ്ചാവ് നിറച്ച ബാഗ് കണ്ടെത്തി

 

എരുമപ്പെട്ടിയിൽ കഞ്ചാവ് നിറച്ച ബാഗ് കണ്ടെത്തി. കടങ്ങോട് റോഡ് ജംഗ്ഷനിൽ ഐ.ടി.സി റോഡിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പഴയ ബാഗിൽ പൊതിഞ്ഞ നിലയിലാണ്. ഞായറാഴ്ച്ച രാവിലെ പരിസരവാസിയായ വീട്ടമ്മയാണ് ബാഗ് കണ്ടത്. തുടർന്ന് നാട്ടുകാർ എരുമപ്പെട്ടി പോലീസിൽ വിവരമറിയിച്ചു. ഇൻസ്പെക്ടർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി കഞ്ചാവ് അടങ്ങുന്ന ബാഗ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post