ചാവക്കാട് നിന്ന് ശനിയാഴ്ച്ച മുതൽ കാണാതായ ഗൃഹനാഥൻ മരിച്ചു


 ചാവക്കാട് നിന്ന് ശനിയാഴ്ച്ച മുതൽ കാണാതായ ഗൃഹനാഥൻ മരിച്ചു. തിരുവത്ര എസി പടി പാലക്കൽ മജീദ് (62) ആണ് മരിച്ചത്. ശനിയാഴ്ച്ച ഗുരുവായൂരിൽ നിന്ന് അവശ നിലയിൽ കണ്ടെത്തിയ മജീദിനെ ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് ഞായറാഴ്ച്ച വീട്ടുകാർ പോലീസിൽ പരാതി നൽകിയത്തിനെ തുടർന്ന് നടന്ന പൊലിസ് അന്വേഷണത്തിലാണ് മരിച്ചത് മജീദ് ആണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post