ചേലക്കര സെയ്ന്റ് ജോർജ് യാക്കോബായ സുറിയാനി പുത്തൻ പള്ളി പെരുന്നാളിന് കൊടിയേറി. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. കുര്യാക്കോസ് വൈദ്യംപറമ്പിൽ കൊടിയേറ്റി. തുടർന്ന് മേളം, സദ്യ എന്നിവ നടന്നു. ഡിസംബർ ഒന്നു മുതൽ നാലു വരെയാണ് പെരുന്നാൾ ആഘോഷം.ഡിസംബർ ഒന്നിന് വൈകുന്നേരം സീനിയേഴ്സ് അവതരിപ്പിക്കുന്ന പഞ്ചവാദ്യം, രണ്ടിന് യൂത്ത് അസോസിയേഷന്റെ മിനി പെരുന്നാൾ, മൂന്നിന് വൈകുന്നേരം 6.30-ന് വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ഭക്തിനിർഭരമായ റാസ, 9.30-ന് വാദ്യമേളങ്ങളുടേയും ഗജവീരൻമാരുടേയും അകമ്പടിയോടെയുള്ള ഘോഷയാത്ര, നാലിന് രാവിലെ 8.30-ന് വിശുദ്ധ മൂന്നിൻ മേൽ കുർബാന, ഉച്ചയ്ക്ക് വാദ്യമേളകലാവിരുന്ന്, വൈകുന്നേരം അഞ്ചിന് പള്ളി ചുറ്റിയുള്ള പെരുന്നാൾ സമാപന പ്രദക്ഷിണം, 5.30-ന് നേർച്ച എന്നിവയും നടക്കും.പെരുന്നാൾ ശുശ്രൂഷകൾക്ക് തൃശ്ശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും.
ആഘോഷ കമ്മിറ്റി ഭാരവാഹികളായ പള്ളി ട്രസ്റ്റി പി.വി. ഷാജൻ, സെക്രട്ടറി സി.സി. ജോൺസൺ, പെരുന്നാൾ കമ്മിറ്റി കൺവീനർ പി.വി. ബാബു, സെക്രട്ടറി സുനോജ് കുര്യാക്കോസ്, ജോ. കൺവീനർ സി.വി. ജോജോ, ട്രഷറർ സി.എം. ജോർജ്, പബ്ലിസിറ്റി കൺവീനർ മനേഷ് വർഗീസ് എന്നിവർ നേതൃത്വം നൽകി.


