നെഹ്റു അനുസ്മരണവും ശിശുദിനാഘോഷവും സംഘടിപ്പിച്ചു.

 

തൃത്താല ബ്ലോക്ക് ശിശുക്ഷേമ വികസന വകുപ്പ്, തൊഴുക്കാട് അങ്കണവാടിയും സംയുക്തമായി ചാച്ചാ നെഹ്റു അനുസ്മരണവും ശിശുദിനാഘോഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. അങ്കണവാടി വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥികൾ, ആരോഗ്യ വനിതാ ശിശുക്ഷേമ പ്രവർത്തകർ എന്നിവർ പങ്കെടുത്ത ശിശുദിനറാലിയും നടന്നു. മാധ്യമപ്രവർത്തകൻ സി.മൂസ ചാച്ചാനെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രശ്നോത്തരി മത്സരം , മധുരവിതരണം എന്നിവ ഉണ്ടായി. മുൻ ജനപ്രതിനിധി ഡി. രാജപ്പൻ അധ്യക്ഷനായി. തൃത്താല ശിശുക്ഷേമ വികസന ഓഫീസർ എം. ബിന്ദു മുഖ്യാതിഥിയായി. നാഗലശ്ശേരി ഐ.സി.ഡി.എസ് ഓഫീസർ 

കെ. ജി.ലീന, തെക്കൂട്ട് വിജയൻ തൊഴുക്കാട്, ആശാവർക്കർ ശാന്ത്നി, കെ.കെ. ഷിബിത, കെ.സുജാത എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post