പോട്ടൂരിൽ മധുരം പകർന്ന് ശിശുദിനാഘോഷം

 

എടപ്പാൾ.പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ കെ ജി വിദ്യാർത്ഥികൾ ശിശുദിനം ആഘോഷിച്ചു. കെ ജി യിലെ എല്ലാ വിദ്യാർത്ഥികൾ അണിനിരന്ന് നടത്തിയ ശിശുദിന റാലി  ശ്രദ്ധേയമായി.


നൂറോളം ചാച്ചാജിമാർ ഒരുമിച്ച് അണിനിരന്നത് നയന മനോഹരമായ കാഴ്ചയായി. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിംഗ്, സരോജിനി നായിഡു, സുഭാഷ് ചന്ദ്ര ബോസ്, ലാൽ ബഹദൂർ ശാസ്ത്രി,ഇന്ദിരാഗാന്ധി ചാച്ചാജി, എന്നിവരുടെ വേഷം റാലിയെ കൂടുതൽആകർഷകമാക്കി. ശിശുദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ച് കെ ജി അധ്യാപകർ സംസാരിച്ചു. ചാച്ചാജിയെ കുറിച്ചുള്ള പാട്ടുകളും കഥകളും കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾക്ക് മധുരവിതരണവും നടത്തി. പ്രിൻസിപ്പാൾ എ വി സുഭാഷ്  പരിപാടിയിൽ അധ്യക്ഷനായിരുന്നു.

Post a Comment

Previous Post Next Post