ശിശുദിനമാഘോഷിച്ച് ഹിൽടോപ് പബ്ലിക് സ്കൂൾ

 

മറവഞ്ചേരി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ഓർമകളുണർത്തി ഹിൽടോപ് പബ്ലിക് സ്കൂൾ ശിശുദിനം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഝാൻസി പി.കെ. ശിശു ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കരകൗശല പ്രദർശനം, ഫീൽഡ് ട്രിപ്പ്, സ്പെഷ്യൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു. വിവിധ പരിപാടികളോടെ വിപുലമായാണ് ശിശുദിനം ആഘോഷിച്ചത്. സ്കൂൾ ചെയർമാൻ മുസ്തഫ തങ്ങൾ, ജനറൽ സെക്രട്ടറി മരക്കാർ ഹാജി, ട്രഷറർ അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post