കുന്നംകുളം ബിസിജി എച്ച് എസ് രണ്ടാം തവണയും തൃശ്ശൂർ ജില്ലയിൽ ഗണിതത്തിൽ മികച്ച സ്കൂൾ...
തുടർച്ചയായി രണ്ടാം തവണയും തൃശ്ശൂർ ജില്ലയിലെ എച്ച് എസ് വിഭാഗം ഗണിതത്തിൽ മികച്ച സ്കൂൾ ആയി കുന്നംകുളം ബിസിജിഎച്ച് എസ് തെരഞ്ഞെടുക്കപ്പെട്ടു.മികച്ച സ്കൂളിനുള്ള ഉപഹാരം ജില്ലാ വിദ്യാഭ്യാസ ഓഫിസർ അജിത കുമാരിയിൽ നിന്ന് ഏറ്റു വാങ്ങി.ഗണിതശാസ്ത്രമേളയിൽ റവന്യൂ ജില്ലാതലത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ മത്സരിക്കുന്നതിന് ഈ സ്കൂളിൽനിന്ന് 7 കുട്ടികൾ അർഹത നേടി.ഐടി മേളയിൽ റവന്യൂ ജില്ലാതലത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി. ശാസ്ത്രമേളകളിൽ വിജയികളായ കുട്ടികളെയും നേതൃത്വം നൽകുന്ന അധ്യാപകരായ പ്രിൻസി പീറ്റർ, ജ്യോതി പി ജോബ്, സ്പെനി എന്നിവരെയും തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിതകുമാരി അഭിനന്ദിച്ചു. പിടിഎ പ്രസിഡണ്ട് പ്രസാദ് പുലിക്കോടൻ, വൈസ് പ്രസിഡണ്ട് ഷീബ,എച്ച്എം സിസ്റ്റർ സ്റ്റാർലിറ്റ്,മാനേജർ സിസ്റ്റർ ഇവാനിയ,എം പി ടി എ പ്രസിഡണ്ട് ധന്യ എന്നിവർ പ്രസംഗിച്ചു.


