കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച
പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ്
ചെയ്തു. പൂത്തോൾ പുത്തൻപുരക്കൽ
വീട്ടിൽ റഷീദ് മകൻ അബ്‌ദുൽ
റസാഖിനെയാണ് ചാവക്കാട് പൊലീസ്
ഇൻസ്പെക്ടർ വിമൽ. വി. വി യുടെ
നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. നിരവധ
ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ
പ്രത്യേക നിർദ്ദേശ പ്രകാരം സൈബർ സെൽ
ഉദ്യോഗസ്ഥരാണ് റസാഖ് ചാവക്കാട്
തിരുവത്ര ബീച്ച് പരിസരത്ത് ഉണ്ടെന്ന്
കണ്ടെത്തിയത്. തുടർന്ന് ചാവക്കാട്
പൊലീസ് സബ് ഇൻസ്പെക്ടർ
അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള
പോലീസ് സംഘത്തിന്റെ
പരിശോധനക്കിടയിൽ പ്രതി
പോലീസുകാരെ കയ്യേറ്റം ചയ്യാൻ ശ്രമിച്ചു.
പോലീസുകാരെ തള്ളിമാറ്റി
ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ
സാഹസികമായാണ് കീഴ്പ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ
റിമാന്റ് ചെയ്തു. സബ് ഇൻസ്പെക്ടർ
അനിൽകുമാർ, സിവിൽ പോലീസ്
ഓഫീസർമാരായ സന്ദീപ് ഏങ്ങണ്ടിയൂർ,
റോബർട്ട്, ആദർശ്, സുബീഷ് എന്നിവരും
അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു


