എബി ബിജേഷ് രക്തസാക്ഷി ദിനാചരണം നടന്നു

 

പെരുമ്പിലാവ്:എബി ബിജേഷ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വില്ലന്നൂർ സെൻ്ററിലേക്ക് വിദ്യാർത്ഥി-യുവജന-ബഹുജന പ്രകടനവും എസ് എഫ് ഐ വളണ്ടിയർ മാർച്ചും സംഘടിപ്പിച്ചു. പൊതുയോഗം എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സിപിഐഎം ഏരിയ സെക്രട്ടറി എം എൻ സത്യൻ അദ്ധ്യക്ഷനായി. ഡിവൈഎഫ്ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് സെക്രട്ടറി പി ജെ ജോതിസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സിപിഐഎം ജില്ലാ കമ്മറ്റി അംഗം എം ബാലാജി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വിപി ശരത്ത് പ്രസാദ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കടവല്ലൂർ സൌത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ ഇ സുധീർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post