എം.ഐ.ഷാനവാസ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

കട്ടിൽമാടം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ഐ.ഷാനവാസ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.കെ.പി.സി.സി മുൻ വർക്കിംഗ് പ്രസിഡണ്ടും വയനാട് മുൻ എം.പി.യുമായിരുന്ന എം.ഐ.ഷാനവാസിന്റെ ആറാം ചരമ വാർഷിക ദിനത്തിലാണ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചത്. ഡി.സി.സി.ജനറൽ സെക്രട്ടറി പി.മാധവദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.വി.അസീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. അബ്ദുൾ ലത്തീഫ് അത്താണിക്കൽ, എ.പോക്കർ,ജാഫർ മണിയാറത്ത്,പി.പി.ബാവ,എം.ഹൈദരാലി, പി.പി ബഷീർ,കെ.പി.യൂസഫ്, കെ. കണ്ണൻ,കെ.വി.യൂസഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post