കൂറ്റനാട്:കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവകേരളത്തിനായി അണി ചേരുക എന്ന മുദ്രാവാക്യമുയർത്തി കെഎസ്ടിഎ യുടെ മുപ്പത്തിനാലാം ജില്ലാ വാർഷിക സമ്മേളനം ജനുവരി 11, 12 തിയ്യതികളിൽ കൂറ്റനാട് വെച്ച് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം വട്ടേനാട് ഗവ.എൽപിസ്കൂളിൽ സി പി ഐ എം ജില്ല സെക്രട്ടറിയേറ്റംഗം
പി മമ്മിക്കുട്ടി എം എൽ എഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ പ്രസിഡന്റ് കെഅജില അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടേറിയറ്റംഗം വികെചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ , ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് , കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എംകെ നൗഷാദലി , സംസ്ഥാനകമ്മിറ്റി അംഗം കെപ്രസാദ്, എം ഗീത, ജില്ലാ ജോ.സെക്രട്ടറിമാരായ പിപിഷാജു, പിബാലകൃഷ്ണൻ, ജില്ലാ ട്രഷറർ പ്രദീപ്, ജില്ലാ നിർവ്വാഹക സമിതി അംഗങ്ങളായ ഇബാലകൃഷ്ണൻ, ഇഎസ്ശ്രീകല ,ജില്ലാ സെക്രട്ടറി എംആർ മഹേഷ് കുമാർ , സബ്ജില്ല സെക്രട്ടറി വിപി ശ്രീജിത്ത്
എന്നിവർ സംസാരിച്ചു. സി പി ഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് (ചെയർമാൻ) ,കെ എസ് ടി എജില്ലാ ജോ.സെക്രട്ടറി പിപി ഷാജു (കൺവീനർ).


