ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് 5 ആനകൾ

ദശമി ദിനത്തിൽ നടക്കുന്ന ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് തിരുവെങ്കിടത്തു നിന്നും നിശ്ചിത അകലം പാലിച്ച് 5 ആനകളെ മാത്രം പങ്കെടുപ്പിക്കും.


ഏകാദശി ദിവസത്തെ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30 മണിക്ക് പുറപ്പെടും. ഒരു ആനയെ പങ്കെടുപ്പിച്ചാകും എഴുന്നള്ളിപ്പ്. ക്ഷേത്രം കിഴക്കേദീപസ്തംഭത്തിൻ്റെ സമീപത്തു നിന്ന് പുറപ്പെട്ട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന എഴുന്നള്ളിപ്പ് തിരിച്ച് 9 മണിക്കുള്ളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തിരിച്ചെത്തും

Post a Comment

Previous Post Next Post