കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനം 12 കോടി JC 325526 എന്ന നമ്പറിന് ലഭിച്ചു. ആലപ്പുഴയിലാണ് ഇത്തവണ ഒന്നാം സമ്മാനം നേടിയത്. രണ്ടാം സമ്മാനം ഒരുകോടി ലഭിച്ചത് JA 378749, JB 939547, JC 616613, JD 211004, JE 584418 എന്ന നമ്പറുകൾക്കാണ് ലഭിച്ചത്.
തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. നാൽപത്തി അയ്യായിരം ടിക്കറ്റുകളാണ് ഇത്തവണ പൂജാ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ 39,56,454 ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.