വ്യക്തമായ മറുപടി പറഞ്ഞതോടെ നിങ്ങളുടെ ഈ നമ്പറിൽ കാനറ ബാങ്ക് വഴി അക്കൗണ്ട് എടുത്തിട്ടുണ്ടെന്നും മറ്റൊരാളുടെ അക്കൗണ്ടിൽ നിന്ന് കോടികൾ കെമാറ്റം ചെയ്തതായി കണ്ടെത്തിയെന്നും പറയുന്നു. പിന്നീട് വാട്സ് ആപ്പ് വീഡിയോ കോൾ വരുന്നു. മുംബൈ പൊലീസിൻ്റെ ചിത്രം മാത്രം കാണിച്ചുള്ള വിളിയിൽ ഡോക്ടറുടെ പേരിലുള്ള അറസ്റ്റ് വാറണ്ട്, കനറ ബാങ്കിൻ്റെ എ. ടി.എം കാർഡുകൾ എന്നിവ അയച്ചുകൊടുക്കുന്നു. അറസ്റ്റ് ആണെന്നും ഉടൻ മുംബൈയിലേക്ക് വരണമെന്നുമായിരുന്നു അടുത്ത ആവശ്യം. എത്താൻ പ്രയാസമാണെ ന്നറിയിച്ചു. എങ്കിൽ ഡിജിറ്റൽ മൊഴിയെടുക്കാമെന്നും ഇംഗ്ലീഷിൽ ഇനിയും സംസാരിക്കാൻ പ്രയാ സമാണെങ്കിൽ മലയാളിയായ ഉയർന്ന ഉദ്യോഗസ്ഥനെ ബന്ധപ്പെടുത്താമെന്നും പറയുന്നു.
പിന്നീട് നന്നായി മലയാളം സംസാരിക്കു ന്ന ഉദ്യോഗസ്ഥനാണ് ഫോണിൽ വരുന്നത്. പേടിക്കേണ്ടതില്ലെന്നും അവർ പറയുന്നതിന് കൃത്യമായ വിവരങ്ങൾ നൽകണമെന്നും അറിയിക്കുന്നു.
പുത്തനത്താണി ന്യൂസ്
കനറ ബാങ്കിൽ അക്കൗണ്ടില്ലയെന്നറിയിച്ചതോടെ മറ്റ് ബാങ്കു കളുടെ വിവരങ്ങൾ അന്വേഷിച്ചു. ബാങ്കിലേക്ക് ഉടൻ എത്തുക. ശേഷം ഞങ്ങൾ തരുന്ന നമ്പറിലേക്ക് പണം മാറ്റുക എന്നാവശ്യപ്പെട്ടു. താൻ ബാങ്കിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഡോക്ടർ നേരെയെത്തിയത് കൽപകഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക്. പിന്നീട് ഫോണിൽ പൊലീസും തട്ടിപ്പ് സംഘത്തോട് ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ ചോദിക്കുന്നു. ഇത്തരം തട്ടിപ്പ് സംഭവങ്ങൾ ധാരാളം നടക്കുന്നുണ്ടെന്നും കൃത്യത വരുത്താനാണ് സ്റ്റേഷനിൽ എത്തിയതെന്നും ഡോക്ടർ മറുപടി പറ ഞ്ഞതോടെ ഒന്നര മണിക്കൂറോളം നീണ്ട ഫോൺ കോൾ കട്ടായി. പിന്നാലെ ഡോക്ടർക്ക് അയച്ചിരുന്ന ഇമേജുകൾ എല്ലാം അപ്രത്യക്ഷമായി. ഡോക്ടർ ഇതെല്ലാം സ്ത്രീൻ ഷോട്ടാക്കി വെച്ചിരുന്നു. ഈ വിവരങ്ങളെല്ലാം നൽകി പരാതിയും നൽകി. ഇത്തരത്തിൽ ആരും കുടുങ്ങാതിരിക്കാനാണ് പരാതി നൽകിയതെന്ന് ഡോക്ടർ മുജീബ് റഹ്മാൻ പറഞ്ഞു.