പോർക്കുളം പഞ്ചായത്തിലെ കലശമല ഇക്കോ ടൂറിസം വില്ലേജിൽ പുതിയതായി സ്ഥാപിച്ച 12 മീറ്റർ ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു.


 കുന്നംകുളം: പോർക്കുളം പഞ്ചായത്തിലെ കലശമല ഇക്കോ ടൂറിസം വില്ലേജിൽ പുതിയതായി സ്ഥാപിച്ച 12 മീറ്റർ ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു. പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ രാമകൃഷ്ണൻ അധ്യക്ഷനായി.. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കെ മണി, സിന്ധു ബാലൻ, ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോഭാജി, ജിഷ ശശി, എൻ എസ് സുമേഷ്,  ഡിടിപിസി സെക്രട്ടറി വിജയ് രാജ്,

ബിജു കോലാടി , ലിൻസ് ഡേവിസ് എന്നിവർ സംസാരിച്ചു.

എ സി മൊയ്തീൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5.40 ലക്ഷം രൂപ ചിലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post