കുന്നംകുളം പി.പി.സി മിഷന്റെ ആഭിമുഖ്യത്തിൽ മിഷൻ എക്സ്സ്പോ 2025 ജനുവരി, കുന്ദംകുളത്ത് വെച്ച് നടക്കും


 കുന്നംകുളം പി.പി.സി മിഷൻ്റെ ആഭിമുഖ്യത്തിൽ മിഷൻ എക്സ്പോ 2025 ജനുവരി, കുന്നംകുളത്ത് വെച്ച് നടക്കും. ജനുവരി 17, 18, 19 തീയതികളിലായാണ് മിഷൻ എക്സ്പോ നടക്കുക. പാസ്റ്റർ ജോയ് എം തോമസ്, ബ്രദർ ജോയ്ജോൺ ബാംഗ്ളൂർ, സി. ലില്ലി വർഗ്ഗീസ്, റവ തോമസ് മാത്യു കാട്ടാക്കട എന്നിവരാണ് പ്രധാന പ്രസംഗികർ. പകൽ സമയങ്ങളിൽ മൂന്ന് സെക്ഷനുകളിലായി മിഷനറി ട്രെയിനിംഗ് കോഴ്സ് ക്രമീകരിക്കും. ഞായറാഴ്ചയിലെ ഗാനശുശ്രൂഷയ്ക്ക് ഇമ്മാനുവേൽ ഹെൻട്രി നേതൃത്വം നൽകും. മിഷൻ എക്സ്പോയിൽ സ്റ്റാളുകൾ ആവശ്യമുള്ളവർ 93 49 88 68 83, 96 46 97 66 95 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്

Post a Comment

Previous Post Next Post