യു.എ. ഇ ഫ്യുജൈറ സെൻ്റ് പീറ്റേഴ്സ‌് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയുടെ 13-ാം മത് ഹാർവെസ്‌റ്റ് ഫെസ്‌റ്റിവൽ വർണ്ണാഭമായി
പള്ളി അങ്കണത്തിൽ നടന്ന ഫൈസ്റ്റിവൽ ഡൽഹി ഭദ്രാസനാധിപനും യു എ ഇ മേഖല പാത്രീയർക്കൽ വികാരിയുമായ കുരിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
യൂത്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ വിശപ്പ് രഹിത ഡൽഹി പദ്ധതിക്കുള്ള തുക മെത്രാപ്പോലീത്തക്ക് സമർപ്പിച്ചു.
മർത്തോമ്മ പള്ളി വികാരി ഫാ.അബ്രഹാം , യു.എ.ഇ സോണൽ കൗൺസിൽ വൈസ് പ്രസിഡൻ്റും റാസൽഖൈമ പള്ളി വികാരി ഫാ. റെജി കാരവള്ളി , ഫാ എബിൻ , ട്രസ്റ്റി ദീപക് ജോർജ് എന്നിവർ സംസാരിച്ചു.
വിവിധങ്ങളായ വിനോദ, സംഗീത കലാപരിപാടികളും ഫെസ്‌റ്റിവലിൻ്റെ ഭാഗമായി ഒരുക്കി
ഇടവക സമാജം അംഗങ്ങൾ ഒരുക്കിയ കേരള തനിമയാർന്ന ഭക്ഷണ സ്റ്റാളിലെ സ്വാദിഷ്ടമായ നാടൻ വിഭവങ്ങൾ വാങ്ങുവാൻ വിശ്വാസികളുടെ വൻ തിരക്കായിരുന്നു.
നാനാ ജാതി മതസ്ഥർ ഉൾപ്പെടെ നിരവധി വിശ്വാസികളും പരിപാടികളിൽ പങ്കെടുത്തു
പരിപാടിക്ക് വികാരി ഫാ. ടോംസൺ പൂവ്വത്തിങ്കൽ സ്വാഗതവും , സെക്രട്ടറി സന്തോഷ് ജോൺ നന്ദിയും പറഞ്ഞു.