ആഘോഷ മറവിൽ മായം കലർന്ന ഭക്ഷണം വിപണിയിലെത്തിച്ച 20 കടകൾക്ക് പൂട്ടിട്ടു
ക്രിസ്മസ് ആഘോഷ മറവിൽ മായം കലർന്ന ഭക്ഷണം വിപണിയിലെത്തിച്ച 20 കട
കൾക്ക് പൂട്ടിട്ട് ഭക്ഷ്യസുരക്ഷ വകുപ്പ്. വീടുകൾ കേന്ദ്രീകരിച്ച് ലെെസൻസില്ലാതെയും കേടുകൂടാതെ സൂക്ഷിക്കാൻ മായം കലർത്തിയും കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും വിപണിയിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിസ്മസ് ഡ്രെെവ് നടത്തിയത്. വലിയ ന്യൂനതകൾ കണ്ടെത്തിയ പത്ത് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. 47 സ്ഥാപനങ്ങളിൽ ചെറിയ ന്യൂനതകൾ കണ്ടെത്തി. 112 ഭക്ഷ്യസാധനങ്ങളാണ് ഇതുവരെ സാമ്പിൾ ശേഖരിച്ച് ഗുണനിലവാര പരിശോധനക്കായി അനലിറ്റിക്കൽ ലാബിലേക്ക് അയച്ചത്. അഞ്ച് സ്പെഷ്യൽ സ്ക്വാഡുകളായി 16 മുതൽ ആരംഭിച്ച പരിശോധന 25 ന് അവസാനിച്ചു. ന്യൂയർ ഡ്രെെവ് മുതൽ 31 വരെ നടക്കും.
വിപണിയിൽ കൂടുതൽ ആളുകൾ വാങ്ങാനെത്തുന്ന കേക്ക്, മധുര പലഹാരങ്ങൾ, വൈൻ, ബിയർ മുതലായവയുടെ സാമ്പിളുകളാണ് കൂടുതലും പരിശോധനയ്ക്ക് അയച്ചത്.
Tags:
STATE NEWS


