കടവല്ലൂർ :മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 37-ാം മഹാ സുവിശേഷ മഹായോഗത്തിന് കടവല്ലൂർ കല്ലുംപുറം സെൻ്റ് ജോർജ്ജ് പള്ളി പാരിഷ് ഹാളിൽ തുടക്കമായി.വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് സഭാ ഗായഗ സംഘത്തിൻ്റെ ഗാന ശുശ്രൂഷക്ക് ശേഷം 37 മത് സുവിശേഷ യോഗം സഭാ പരമദ്ധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
സുവിശേഷ സംഘം വൈസ് പ്രസിഡൻ്റ് ഫാ വർഗീസ് വാഴപ്പിള്ളി, സഭ ആൽമായ ട്രസ്റ്റി ഗീവർ മാണി, സഭ ട്രസ്റ്റി ബിനോയ് മാത്യു, വൈദിക ട്രസ്റ്റി ഫാതോമസ് കുരിയൻ , വൈദീകരായ ഫാ സി.എം ഫിലിപ്പോസ് , ഫാ അഫ്രേം അന്തിക്കാട്, ഫാ. ഗീവർഗീസ് ചെമ്മണ്ണൂർ,ഫാ .പ്രിൻസ് ഐ.കോലാടി , ഫാ മൈക്കിൾ ഗീവർഗ്ഗീസ് , പ്രോഗ്രാം കൺവീനർ സി.പി. ഡേവിഡ്, സുവിശേഷ സംഘം സെക്രട്ടറി ഫാ സ്കറിയ ചീരൻ എന്നിവർ പങ്കെടുത്തു. സുവിശേഷയോഗം ഞായറാഴ്ച സമാപിക്കും


