തൃത്താലയ്ക്ക് ഒരു ഗവൺമെൻറ് ഐടിഐ അല്ലെങ്കിൽ ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന ആശ്യത്തിന് 44 വർഷത്തെ പഴക്കമുണ്ടെന്ന് മന്ത്രി എംബി രാജേഷ്


തൃത്താലയ്ക്ക് ഒരു ഗവൺമെൻറ് ഐടിഐ അല്ലെങ്കിൽ ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന

ആശ്യത്തിന് 44 വർഷത്തെ പഴക്കമുണ്ടെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.സംസ്ഥാന സർക്കാർ അനുവദിച്ച

നാഗലശേരി ഗവ.ഐ ടി ഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എംബി രാജേഷ് . 

നാഗലശ്ശേരി പഞ്ചായത്തിൻ്റെ കൈവശമുള്ള രണ്ട് ഏക്കർ ഭൂമി 1980കളിൽ ഇത്തരം ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം വരികയാണെങ്കിൽ വിട്ടു തരാം എന്ന് അന്നുമുതലേ നാഗലശ്ശേരി പഞ്ചായത്തിന്റെ ഭരണാധികാരികളായിരുന്നവർ പറയുകയും തീരുമാനിക്കുകയും ചെയ്തിരുന്നു. 2006-2011 ൽ അന്നത്തെ എം എൽ എ ആയിരുന്ന ടി പി കുഞ്ഞുണ്ണിയാണ് ഇതിൻറെ പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിക്കുകയും മലമ്പുഴയുടെ അന്നത്തെ പ്രിൻസിപ്പാളിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി വാവനൂരിലുള്ള നാഗലശ്ശേരി പഞ്ചായത്തിൻറെ സ്ഥലം സന്ദർശിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും താല്കാലികമായി ക്ലാസ്സുകൾ ആരംഭിക്കാൻ സ്ഥലം കണ്ടെത്താൻ നിർദ്ദേശിക്കുകയും ചെയ്തത്. അന്ന് അത്തരത്തിൽ താല്കാലികമായി ക്ലാസ്സുകൾ ആരംഭിക്കാൻ പര്യാപ്തമായ സ്ഥലം ലഭിച്ചില്ല. പിന്നീട് 10 വർഷക്കാലം ഇവിടെ എം എൽ എ ആയിരുന്നയാൾ ഇതിനു വേണ്ടി കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജനപ്രതിനിധിയായി വന്ന ആ സമയം മുതൽ ഇവിടത്തെ ഐടിഐയുടെ കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അന്നുമുതലേ ഐടിഐ ലഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ ധനകാര്യ മന്ത്രിയുമായും, വിദ്യാഭ്യാസ വകുപ്പുമായും നടത്തിയിരുന്നു. ഇതിൻറെ ഭാഗമായി ഐടിഐ യാഥാർത്ഥ്യമാകുന്നതിന് 2024- 25 ബഡ്ജറ്റിൽ അംഗീകാരം നൽകുകയാണുണ്ടായത് .നാല് ഐടിഐകളാണ് 2004- 25 ബഡ്ജറ്റിൽ അംഗീകാരം നൽകിയത് - തിരുവനന്തപുരം ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, മലപ്പുറത്തെഎടപ്പാൾ, തൃത്താലയിലെ നാഗലശ്ശേരി. ഇതിൽ മൂന്നെണ്ണം ഇപ്പോൾ തുടങ്ങുകയും എടപ്പാളിലെ സമീപഭാവിയിൽ തുടങ്ങും. ആധുനിക നിലവാരത്തിലുള്ള കോഴ്സുകൾ ആരംഭിക്കുക എന്ന സർക്കാർ തീരുമാനത്തിൻ്റെ ഭാഗമായി നാലു കോഴ്സുകളാണ് നാഗലശ്ശേരി ഐടിഐക്ക് വേണ്ടി ഗവൺമെൻറ് അംഗീകാരം നൽകിയിട്ടുള്ളത്. ഡ്രാഫ്റ്റ്മാൻ സിവിൽ, ഇൻഫെർമേഷൻ ടെക്നോളജി,ത്രീഡി പ്രിൻറിംഗ്,

കമ്പ്യൂട്ടർ എംബ്രോയിഡറി ഡിസൈനിംഗ് എന്നിവ. ഇതിൽ മൂന്ന് കോഴ്സുകളും കാലഘട്ടത്തിൻ്റെ ആവശ്യം പരിഗണിച്ചാണ്. രണ്ടു കോഴ്സുകളാണ് ഇപ്പോൾ ആരംഭിക്കുന്നത്. ഡ്രാഫ്റ്റ് മാൻ സിവിലും

ഇൻഫർമേഷൻ ടെക്നോളജിയും ഇപ്പോൾ ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

താല്ക്കാലിക കാമ്പസായി തൃത്താല വെള്ളിയാങ്കല്ലിലെ ഇറിഗേഷൻ വകുപ്പിൻ്റെ കെട്ടിടത്തിലാണ് ക്ലാസ് ആരംഭിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി റജീന അധ്യക്ഷയായി. കണ്ണൂർ മേഖല കേന്ദ്രം ജോ. ഡയറക്ടർ പി വാസുദേവൻ റിപ്പോർട്ടവതരിപ്പിച്ചു.പഞ്ചായത് പ്രസിഡൻ്റുമാരായ പി കെ ജയ, വി വി ബാലചന്ദ്രൻ ,ഷറഫുദ്ധീൻ കളത്തിൽ, ടി സുഹറ, കെ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ കെ പി ശ്രീനിവാസൻ, ഷാഹിദ റിയാസ്, ജില്ല പഞ്ചായത്തംഗം അനുവിനോദ് ,എ കൃഷ്ണ കുമാർ, കുബറ ഷാജഹാൻ, പി വി പ്രിയ, എം ഗോപിനാഥൻ, പി വി മുഹമ്മദാലി, സി പി ഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ശ്രീജിക്കടവത്ത്, ആർ സുരേഷ് കുമാർ, എൻ സുരേഷ് കുമാർ, കെ അഹമ്മദുൾ കബീർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post