കുന്നംകുളം : കുന്നംകുളത്ത് നടന്നുകൊണ്ടിരിക്കുന്ന തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. കലയുടെ മാമാങ്കം മൂന്ന് ദിവസം പിന്നിട്ടപ്പോൾ 806 പോയിന്റ് കരസ്ഥമാക്കി തൃശ്ശൂർ ഈസ്റ്റ് ഉപജില്ല ഒന്നാം സ്ഥാനത്തിൽ മുന്നേറ്റം തുടരുകയാണ്. ഇഞ്ചോടിഞ്ച് പൊരുതി കൊണ്ട് 801 പോയിന്റുമായി ചാവക്കാട് ഉപജില്ല തൊട്ടു പിന്നിലുണ്ട്..778 പോയിൻ്റുമായി ഇരിങ്ങാലക്കുട ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ആതിഥേയരായ കുന്നംകുളം ഉപജില്ല 766 പോയിൻറ് നേടി നാലാം സ്ഥാനത്തുണ്ട്.. സ്കൂൾ അടിസ്ഥാനത്തിൽ പാവറട്ടി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളാണ് 225 പോയിന്റ് സ്വന്തമാക്കിക്കൊണ്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 215 പോയിന്റുമായി മതിലകം സെൻറ് ജോസഫ് ഹൈസ്കൂൾ രണ്ടാം സ്ഥാനത്തുണ്ട്. തൃശ്ശൂർ സേക്രട്ട് ഹാർട്ട് സ്കൂളിനാണ് 197. നേടി മൂന്നാം സ്ഥാനം...
പ്രധാന കളർഫുൾ മത്സരങ്ങൾ എല്ലാം തന്നെ ഇന്നലെ പൂർത്തിയായി. വേദി ഒന്ന് ടൗൺഹാളിൽ ഇന്ന് രാവിലെ 10 മുതൽ യു.പി കുട്ടികളുടെ നാടക മത്സരം ഉണ്ടാകും. കുന്നംകുളം ബോയ്സ് സ്കൂളിലെ വേദി നാലിൽ രാവിലെ 10 മുതൽ നാടൻപാട്ട് മത്സരം അരങ്ങേറും. യക്ഷഗാനം, പൂരക്കളി എന്നീ മത്സരങ്ങൾ രാവിലെ 10 മുതൽ ബഥനി സെൻറ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ്. കഥകളി സിംഗിൾ ഗ്രൂപ്പ് മത്സരങ്ങൾ രാവിലെ മുതൽ ചിറളയം എച്ച് സി സി ജി യു പി സ്കൂളിൽ ആരംഭിക്കും. ഇന്ന് വൈകിട്ട് ആറുമണിക്ക് ടൗൺഹാളിൽ വച്ച് നടക്കുന്ന സമാപന സമ്മേളനം നഗരസഭ ചെയർ പേഴ്സൺ സീതാരവീന്ദ്രൻ്റെ അധ്യക്ഷതയിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് സമ്മാന വിതരണം നടത്തും.


