അഞ്ചര പതിറ്റാണ്ടുകാലം ഒരേ ക്ഷേത്രത്തിലെ മേൽശാന്തി, 57 വർഷത്തിനു ശേഷം നാരായണ നമ്പൂതിരി ഇന്ന് പടിയിറങ്ങുന്നു.

കുന്നംകുളം : 57 വർഷക്കാലമായി ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള കുന്നംകുളം തലക്കോട്ടുകര ശിവക്ഷേത്രത്തിലെ മേൽ ശാന്തിയായി പ്രവർത്തിച്ച് ഇന്ന് വിരമിക്കുന്ന നാരായണൻ നമ്പൂതിരിയെ ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി ആദരിച്ചു. നഗരസഭ കൗൺസിലറും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സൻ നാരായണൻ നമ്പൂതിരിയെ പൊന്നാട അണിയിച്ച് ഗാന്ധി ചിത്രം സമ്മാനിച്ചു. സി.കെ അപ്പുമോൻ, ജിനാഷ് തെക്കേകര, സക്കറിയ ചീരൻ, എ.എ ഹസ്സർ, പി.കെ സുനിൽ, വി.യു മുഹമ്മദാലി എന്നിവർ സംസാരിച്ചു. സി.ജസ്റ്റിൻ പോൾ, ജിനീഷ് നായർ, പി.എം ബെന്നി,കെ.വി സാംസൺ,വി.ആർ കൃഷ്ണകുമാർ,കെ.എസ് മുരളീധരൻ,വി.എം ഉണ്ണികൃഷ്ണൻ, കെ.പി കൃഷ്ണ പാമദേവൻ, പേൾജു ബേബി ചുങ്കത്ത്, സുരേഷ് ബാബു എന്നിവർ സന്നിഹിതരായിരുന്നു. 1968 ജനുവരി 1 നാണ് അദ്ദേഹം തലക്കോട്ടുകര ശിവക്ഷേത്രത്തിൽ മേൽശാന്തിയായി ചുമതല ഏൽക്കുന്നത്. ശ്രീദേവി അന്തർജ്ജനം ആണ് അദ്ദേഹത്തിൻ്റെ പത്നി

Post a Comment

Previous Post Next Post