കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സിന്റെ അർദ്ധ വാർഷിക പൊതുയോഗം നടന്നു.


കുന്നംകുളം:കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സിന്റെ അർദ്ധ വാർഷിക പൊതുയോഗം നടന്നു.ചെയ്മ്പർ പ്രസിഡന്റ് കെ പി സാക്സന്റെ അധ്യക്ഷതയിൽ നടന്ന ആർദ്ധ വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം കെ പോൾസൺ ഉദ്ഘാടനം ചെയ്തു. ചെയ്മ്പർ സെക്രട്ടറി കെ എം അബൂബക്കർ സ്വാഗതവും, ചെയ്മ്പർ ജോയിന്റ് സെക്രട്ടറി രാജി ബി ചുങ്കത്ത് മുൻയോഗ മിനിട്ട് അവതരണവും , ചെയ്മ്പർ യൂത്ത് വിംഗ് പ്രസിഡണ്ട് ജിനീഷ് തെക്കേക്കര പ്രവർത്തന റിപ്പോർട്ട് അവതരണവും , ചെയ്മ്പർ വൈസ് പ്രസിഡണ്ട് വിൽസൺ മാത്യൂസ് നന്ദിയും പറഞ്ഞു. ചെയ്മ്പർ വനിതാ വിംഗ് പ്രസിഡന്റ് ജയ്മോള്‍ ബാബു ആശംസ അർപ്പിച്ചു. അഞ്ഞൂറിൽ പരം ചെയ്മ്പർ അംഗങ്ങൾ ആർദ്ധ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തു. വാടക കെട്ടിടത്തിന് മുകളിലെ ജിഎസ്ടി ഏർപ്പെടുത്തിയതിനെ തിരെ ഫെബ്രുവരി 4 ന് നടക്കുന്ന വ്യാപാരികളുടെ പാർലിമെന്റ്  മാർച്ചിനെ കുറിച്ചും , കുന്നംകുളം നഗരവികസനത്തെ കുറിച്ചും യോഗം ചർച്ച ചെയ്തു .

Post a Comment

Previous Post Next Post