ചൈതന്യ വായനശാല
സെമിനാർ നടത്തി
ചാലിശേരി പെരുമണ്ണൂർ ഇ.പി.എൻ. എൻ.എം. എം. ചൈതന്യ വായനശാലയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയുടെ 75 വർഷങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സെമിനാർ കെ കെ കുമാരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭരണഘടനാ ക്വിസ് നടത്തി. ഡോക്ടർ കെ ജയരാജ് ക്വിസ് മാസ്റ്ററായി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം നടത്തി.
വായനശാല സെക്രട്ടറി ഇ. കെ. മണികണ്ഠൻ, പ്രസിഡണ്ട് ഡോ : ഇ. എൻ. ഉണ്ണികൃഷ്ണൻ, ട്രഷറർ അനീഷ് .പി, വൈസ് പ്രസിഡണ്ട് കെ.കെ.വിനോദ്, ജോ. സെക്രട്ടറി നിതിൻ ദേവ്. പി. ആർ , ലൈബ്രേറിയൻ അനൂപ എന്നിവർ സംസാരിച്ചു.