കടവല്ലൂർ ജി.എച്ച്.എസ്.എസ് സിലെ എൻ. എസ്. എസ് വളണ്ടിയേഴ്സിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനം കടവല്ലൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ഉഷ ശശികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് വി.കെ.മോഹനൻ അധ്യക്ഷനായി. ക്യാമ്പ് സമാപനത്തിന്റെ ഭാഗമായി പ്രിൻസിപ്പാൾ വൃന്ദ കെ.വി എൻ എസ് എസ് പതാക താഴ്ത്തി വിദ്യാർത്ഥികൾ എൻ എസ് എസ് പവർ ക്ലാപ്പോടെ ക്യാമ്പ് അവസാനിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് വി.സി സുധീപ്,വളണ്ടിയർ ലീഡർമാരായ ആര്യ കെ.ജെ, ആര്യ കെ.എ, ഇമ്മാനുവൽ.പി, ആര്യനന്ദ കെ.എം, അഭിനയ കെ. എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ കെ.വി വൃന്ദ സ്വാഗതവും ലീഡർ ഗായത്രി കെ ബാബു നന്ദിയും പറഞ്ഞു .