കടവല്ലൂർ ജി.എച്ച്.എസ്.എസ്. സിലെ എൻ.എസ്. എസ് വളണ്ടിയേഴ്സ് വായനശാല രൂപീകരിക്കുന്നതിനായി പുസ്തകങ്ങൾ സംഭാവന ചെയ്തു.


 കടവല്ലൂർ ജി.എച്ച്.എസ്.എസ്. സിലെ എൻ.എസ്. എസ് വളണ്ടിയേഴ്സ് കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിലെ യംഗ് സ്റ്റാർസ് ക്ലബ്ബിന് വായനശാല രൂപീകരിക്കുന്നതിനായി പുസ്തകങ്ങൾ സംഭാവന ചെയ്തു. വാർഡ് മെമ്പർ ഉഷ ശശികുമാർ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ക്ലബ്ബ് സെക്രട്ടറി അജിത് കുമാറിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ വൃന്ദ കെ.വി അധ്യക്ഷയായി വളണ്ടിയർ ആര്യനന്ദ കെ.എം സ്വാഗതവും ശാരോൺ പി നന്ദിയും, പറഞ്ഞു. 15-ാം വാർഡിലെ വീടുകളിൽ നിന്നും ശേഖരിച്ച നൂറോളം പുസ്തകങ്ങളാണ് എൻ. എസ്.എസ് നു വേണ്ടി ഉഷ ശശികുമാർ കൈമാറിയത്. ലീഡർമാരായ ഗോകുൽകൃഷ്ണ, ഇമ്മാനുവൽ, ആര്യ കെ.ജി, അഭിനവ്, അനന്തകൃഷ്ണൻ, ഗായത്രി ബാബു തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു.

Post a Comment

Previous Post Next Post