സിപിഐ എം കുന്നംകുളം ഏരിയ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് കേച്ചേരി എരനെല്ലൂരിൽ നിന്നും ചുവപ്പ് സേന മാർച്ചും വാദ്യഘോഷങ്ങളോടെ പ്രകടനവും ആരംഭിച്ച് കേച്ചേരി സ്കൂളിന് സമീപം സജ്ജീകരിച്ച സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം സിപിഐ എം പി ബി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു, ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ അധ്യഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം മുരളി പെരുന്നല്ലി എംഎൽഎ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ബാലാജി, കെ എഫ് ഡേവീസ് , എം എൻ സത്യൻ, ഉഷ പ്രഭുകുമാർ, സംഘാടക സമിതി ചെയർമാൻ ടി സി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.