സഭാ തർക്കം നിലനിൽക്കുന്ന ചാലിശേരിയിൽ യക്കോബായ വിഭാഗത്തിൻ്റ് കൈവശം വെച്ചിരുന്ന മൂന്ന് കുരിശടികളും , പോലീസിൻ്റെ കൈവശം ഉണ്ടായിരുന്ന പാരീഷ്ഹാളും പോലീസ് തിങ്കളാഴ്ച പുലർച്ച അഞ്ചിനെത്തി സീൽ ചെയ്തു.

സഭാ തർക്കം നിലനിൽക്കുന്ന
ചാലിശേരിയിൽ യക്കോബായ വിഭാഗത്തിൻ്റ് കൈവശം വെച്ചിരുന്ന മൂന്ന് കുരിശടികളും , പോലീസിൻ്റെ കൈവശം ഉണ്ടായിരുന്ന പാരീഷ്ഹാളും പോലീസ് തിങ്കളാഴ്ച പുലർച്ച അഞ്ചിനെത്തി സീൽ ചെയ്തു.

ഹൈകോടതി നിർദ്ദേശത്തെ തുടർന്ന് പാലക്കാട് ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജിൻ്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും , നൂറോളം പോലീസ് ഉദ്യോഗത്ഥരും ചേർന്നാണ് നടപടികൾ പൂർത്തിയാക്കിയത്.

മൂന്ന് കുരിശടികളിലെയും , പാരീഷ് ഹാളിലെയും പൂട്ടുകൾ ഉദ്യോഗസ്ഥർ സീൽ ചെയ്തു നോട്ടീസ് പതിച്ചു.

ഒക്ടോബറിൽ വലിയ പോലീസ് സന്നാഹവുമായി പോലീസ് കുരിശട്ടികൾ പിടിച്ചെടുക്കുവാൻ വന്നിരുന്നു എന്നാൽ കഴിഞ്ഞ തവണ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പോലീസ് പിൻമാറുമായിരുന്നു

വിശ്വാസികളുടെ എതിർപ്പ് ഉണ്ടാകാതിരിക്കുവാൻ
തിങ്കളാഴ്ച പുലർച്ചയായിരുന്നു പോലീസ് നടപടി ഉണ്ടായത്. 

1996 ൽ യാക്കോബായ സുറിയാനി സഭയിൽ നിന്ന് തൃശൂർ മെത്രാപ്പോലീത്ത കൂറ് മാറിയതോടെയാണ് ചാലിശേരിയിൽ ഓർത്തോഡകസ് വിഭാഗം ഉണ്ടായത്

2020 ആഗസ്റ്റ് 20 നാണ് മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ പുറത്താക്കി ഓർത്തോഡകസ് സഭ പള്ളി പിടിച്ചെടുത്തത്

Post a Comment

Previous Post Next Post