കൂട്ടായ്മയിൽ അണിനിരന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും മതസാമുദായിക നേതാക്കളും. പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തിൽ കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആചാരണ സംരക്ഷണ കൂട്ടായ്മ പൂരം പ്രതിസന്ധിക്കെതിരെയുള്ള വികാരമായി. നിയമത്തെ നിയമം കൊണ്ട് മറികടക്കണമെന്നും നാട്ടാനപരിപാലന ചട്ടം ഭേദഗതി ചെയ്ത് അനുകൂല സാഹചര്യം ഒരുക്കണമെന്നും പൊതുഅഭിപ്രായം ഉയർന്നു. കൂട്ടായ്മ പ്രതിസന്ധി മറികടക്കാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
തൃശൂർ പൂരത്തെ മാത്രമായി ഒതുക്കാതെ കേരളത്തിൽ നടക്കുന്ന മുഴുവൻ ഉത്സവാഘോഷങ്ങളെയും ബാധിക്കുന്ന വിഷയമായതിൽ ജനവികാരം ഉണർന്നുവരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സനീഷ് കുമാർ ജോസഫ് എം.എൽ.എ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മുൻമന്ത്രി വി.എസ്.സുനിൽ കുമാർ, അനിൽ അക്കര, കെ.വി.അബ്ദുൾ ഖാദർ, നടൻ ദേവൻ, കെ.കെ.അനീഷ് കുമാർ, അഡ്വ.എ.ജയശങ്കർ, എം.കെ.കണ്ണൻ, ജോസ് വള്ളൂർ, എ.വി.വല്ലഭൻ, രാജൻ പല്ലൻ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, ടി.വി.ചന്ദ്രമോഹൻ, ടി.എസ്.പട്ടാഭിരാമൻ, ടി.എസ്.കല്യാണരാമൻ, മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, പി.കെ.ഷാജൻ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ഡി.മൂർത്തി, എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് വിനേഷ് തയ്യിൽ, പൂർണിമ സുരേഷ്, ഐ.പി.പോൾ, എൻ.പ്രസാദ് എന്നിവർ പങ്കെടുത്തു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് സ്വാഗതം പറഞ്ഞു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വിഷയാവതരണം നടത്തി.


