കൊച്ചി: യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ അധ്യക്ഷൻ. മലങ്കര മെത്രാപ്പോലീത്തായും എപ്പിസ്കോപ്പൽ സുനഹദോസ് പ്രസിഡൻ്റുമായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്ക ബാവായാകും.
മലേക്കുരിശ് ദയറായിൽ ഞായറാഴ്ച ആകമാന സുറിയാനി ഓർത്തോഡക്സ് സഭയുടെ പരമാദ്ധ്യഷൻ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീടു നടത്തും. ശ്രേഷ്ഠ കാതോലിക്ക ബസേലി യോസ് തോമസ് പ്രഥമൻ ബാവയുടെ വിൽപത്രത്തിൽ തൻ്റെ പിൻഗാമിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ നിശ്ചയിക്കണമെന്ന് പറഞ്ഞിരുന്നു.


