സിറിയയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാത്രിയാര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി

 

സിറിയയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാത്രിയാര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി. ചൊവ്വാഴ്ച രാവിലെ അദ്ദേഹം ദമാസ്‌കസിലേക്ക് മടങ്ങും. അതേസമയം ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മലങ്കര സഭയുടെ പുതിയ കാതോലിക്കയാകും. സഭ വര്‍ക്കിംഗ് കമ്മറ്റിയും , മാനേജിംഗ് കമ്മറ്റിയും സുന്നഹദോസും സമര്‍പ്പിച്ച ശുപാര്‍ശകള്‍ പാത്രിയാര്‍ക്കീസ് ബാവ അംഗീകരിച് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം ചേര്‍ന്ന് അംഗീകാരം നല്‍കുന്നതോടെ പുതിയ കാതോലിക്കയുടെ നിയമനം പ്രാബല്യത്തിലാകും. സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം പാത്രിയാര്‍ക്കിസ് ബാവ കുര്‍ബാന മധ്യേ പുതിയ കാതോലിക്കയെ സംബന്ധിച്ച് അറിയിപ്പ് നല്‍കുക ആയിരുന്നു. നിലവില്‍ മലങ്കര മെത്രാപ്പോലീത്തയാണ് ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്.

Post a Comment

Previous Post Next Post