തൃശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം പാചകപ്പുര പാലുകാച്ചൽ നടന്നു.
കുന്നംകുളം : തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പാചകപ്പുര പാലുകാച്ചൽ കുന്നംകുളം വൈ. എം സി എ ഹാളിൽ എംഎൽഎ എ.സി മൊയ്തീൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഭക്ഷണ കമ്മറ്റി ചെയർമാൻ ബിജു സി. ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ മുഖ്യാതിഥിയായി.ഡിഡിഇ തൃശൂർ ജില്ല കൺവീനർ അജിത കുമാരി എ.കെ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.