പെരിങ്ങോട് സ്വദേശികളായ പാലക്കിഴി ശ്രീകുമാറും രാധികയും പതിനഞ്ച് കിലോമീറ്റർ ഓടി വിവാഹ വാർഷികം ആഘോഷിച്ചത് അപൂർവ്വ കാഴ്ചയായി


 പെരിങ്ങോട് സ്വദേശികളായ ദമ്പതികൾ

വിവാഹ വാർഷികം 

 15 കിലോമീറ്റർ ഓടി ആഘോഷിച്ചു. 

പെരിങ്ങോട് സ്വദേശികളായ പാലക്കിഴി ശ്രീകുമാറും രാധികയും പതിനഞ്ച് കിലോമീറ്റർ ഓടി വിവാഹ വാർഷികം ആഘോഷിച്ചത് അപൂർവ്വ കാഴ്ചയായി

വിവാഹ വാർഷിക ദിവസമായ ഞായറാഴ്ച   രാവിലെ ആറിന് പെരിങ്ങോട് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും ദമ്പതികൾ ഓട്ടം തുടങ്ങി. ആമക്കാവ് - ചാലിശ്ശേരി - മതുപ്പുള്ളി - കറുകപുത്തൂർ -ചാത്തനൂർ - എരിയേടം വഴി പെരിങ്ങോട് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഓട്ടം സമാപിച്ചു. മക്കളായ ശ്രീരാമും, ശ്രീദേവും മാതാപിതാക്കളോടൊപ്പം ഓട്ടത്തിൽ പങ്കെടുത്തു. ഒരു മണിക്കൂർ 35 മിനിറ്റ് സമയത്തിൽ 15 കി.മീ ദൂരം ഓടി ഇവർ ഓട്ടം പൂർത്തിയാക്കി.

റണ്ണേഴ്സ് പെരിങ്ങോടിൻ്റെ അമ്പതോളം  അംഗങ്ങളും ദമ്പതികളോടൊപ്പം ഓടി പിന്തുണ നൽകി. റണ്ണേഴ്സ് പെരിങ്ങോട് അംഗങ്ങൾ മൊമെൻ്റോ നൽകി ദമ്പതികളെ ആദരിച്ചു. ശ്രീകുമാർ ബിസിനസുകാരനും രാധിക പെരുമ്പിലാവ് അൻസാർ ട്രെയിനിങ് കോളേജിലെ അസി.  പ്രൊഫസറുമാണ്.

Post a Comment

Previous Post Next Post