പുരോഗമന കലാ സാഹിത്യ സംഘം പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് പാറ സെൻ്ററിൽ വെച്ച് എംടി അനുസ്മരണവും സ: സയ്ദ് മുഹമ്മദ് മെമ്മോറിയൽ ഹാളിൽ വെച്ച് നിർമ്മാല്യം പ്രദർശനവും നടത്തി.
റഫീഖ് പട്ടേരി അനുസ്മരണ പ്രഭാഷണം നടത്തി. പുകാസ പെരുമ്പടപ്പ്, പഞ്ചായത്ത് സെക്രട്ടറി ദിനേശ് വന്നേരി അധ്യക്ഷനായി.പുകാസ പെരുമ്പടപ്പ്, പഞ്ചായത്ത് ട്രഷറർ ഫൈസൽ ബാവ സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.


