ചാലിശ്ശേരി പെരുമണ്ണൂർ പഴയിടത്ത് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുമാരഷഷ്ഠി ഡിസംബർ ഏഴിന് ശനിയാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കും

 

ചാലിശ്ശേരി പെരുമണ്ണൂർ പഴയിടത്ത് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുമാരഷഷ്ഠി ഡിസംബർ ഏഴിന് ശനിയാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. രാവിലെ 5.30ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ. എട്ട് മണിക്ക് അഭിഷേകങ്ങൾ ഒമ്പത് മണിമുതൽ കലശങ്ങൾ തുടർന്ന് ഉച്ചപൂജ എന്നിവ നടക്കും. വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, ഭജന, കർപ്പൂരാട്ടം പനക പൂജ എന്നിവയും ഉണ്ടായിരിക്കും. ക്ഷേത്രം മേൽശാന്തി വേണാട്ട് മന പരമേശ്വരൻ നമ്പൂതിരി, ശാന്തി സഞ്ജയ്‌ പാഠക്ക്‌ എന്നിവർ പൂജകൾക്ക് കാർമികത്വം വഹിക്കും.

Post a Comment

Previous Post Next Post