പുത്തൻകുരിശ് : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയെ മാതൃഭൂമി പ്രതിനിധികൾ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തി സന്ദർശിച്ചു. മാതൃഭൂമി വൈസ് പ്രസിഡന്റ് (പബ്ലിക് റിലേഷൻസ്) പി.വി. മിനി, മാതൃഭൂമി കൊച്ചി യൂണിറ്റ് റീജണൽ മാനേജർ പി. സിന്ധു, സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, സീനിയർ സർക്കുലേഷൻ മാനേജർ എസ്. മനോജ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. മാതൃഭൂമിയുടെ ഉപഹാരമായി മുൻ മാനേജിങ് ഡയറക്ടറും, ചെയർമാനുമായിരുന്ന എം.പി. വീരേരന്ദ്രകുമാർ രചിച്ച
'ഹൈമവതഭൂവിൽ' യാത്രാ വിവരണത്തിൻ്റെ ഇംഗ്ലീഷ് പതിപ്പും, ബൊക്കെയും ബാവയ്ക്ക് കൈമാറി. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പത്രമാണ് മാതൃഭൂമിയെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവ പറഞ്ഞു. മലങ്കര മെത്രാപ്പോലീത്തയും, നിയുക്ത ശ്രേഷ്ഠ കാതോലിക്കയുമായ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയ്ക്കും ഉപഹാരം കൈമാറി. മീഡിയ സെൽ ചെയർമാൻ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയും ഒപ്പം ഉണ്ടായിരുന്നു.


