തിരുമിറ്റക്കോട് മണ്ഡലം കെ.എസ് എസ് പി എ വാർഷീക സമ്മേളനം സമാപിച്ചു.വിരമിച്ച പെൻഷൻകാർ ഇന്നാകെ ആശങ്കാകുലരാണ്. കുറ്റമറ്റ സംവിധാനത്തോടു കൂടിയുള്ള മെഡിസെപ്, മുടങ്ങി കിടക്കുന്ന ക്ഷാമാശ്വാസ ഗഡുക്കൾ തുടങ്ങി തങ്ങൾക്കു ലഭിക്കേണ്ട പല വിധ ആനുകൂല്യങ്ങളും എന്നു ലഭിക്കുമെന്ന ഒരു വിശ്വാസവുമില്ലാത്ത ഒരു ദുരിത സമൂഹമായി മാറിയിരിക്കയാണ് പെൻഷൻ സമൂഹമെന്ന് KSSPA തിരുമിറ്റക്കോട് മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ലാ വൈസ് വൈസ് പ്രസിഡണ്ട് ഒ.പി. ഉണ്ണി മേനോൻ സമ്മേളനാംഗങ്ങളുടെ വികാരമുൾക്കൊണ്ടു കൊണ്ട് അവരെ ഓർമ്മപ്പെടുത്തി. സമ്മേളനത്തിന് കെ രാമകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.വി. കെ. മാധവൻ നമ്പ്യാർ,കെ. മൂസക്കുട്ടി, യു. വിജയകൃഷ്ണൻ, വി. കെ. ഉണ്ണികൃഷ്ണൻ,കെ. വി.അച്യുതൻ, പി.പി.മോഹനൻ എം.മോഹൻകുമാർ.കെ. പി.ചന്ദ്രൻ,തുടങ്ങിയവർ പ്രസംഗിച്ചു.പി. പി. മോഹനൻ സെക്രട്ടറി യും കെ രാമകൃഷ്ണൻ മാസ്റ്റർ പ്രസിഡൻ്റായി പുതിയ കമ്മിറ്റി നിലവിൽ വന്നു.
തിരുമിറ്റക്കോട് മണ്ഡലം കെ.എസ് എസ് പി എ വാർഷീക സമ്മേളനം സമാപിച്ചു
byWELL NEWS
•
0


