കടവല്ലൂർ കല്ലുംപുറം കൊടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ 15 അംഗ ലോക്കൽ കമ്മിറ്റിയും സെക്രട്ടറിയായി കെ.സി അജിത്ത് കുമാറിനെയും തെരഞ്ഞെടുത്തു.
വട്ടമാവിൽ നിന്നും ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു. കല്ലുംപുറം യെച്ചുരി നഗറിൽ പ്രകടനം സമാപിച്ചതിനു ശേഷം നടന്ന പൊതു യോഗം
സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ടി.എൻ ശശിധരൻ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം കെ. കൊച്ചനിയൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി
സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തരംഗം ഒറ്റപ്പിലാവ്കിഴക്ക്, രണ്ടാം സ്ഥാനം സ്ഥാനം നേടിയത രംഗം ഒറ്റപ്പിലാവ്പടിഞ്ഞാറ് എന്നീ ടീമുകൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
സമ്മേളനത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എഫ് ഡേവിഡ്, എം. ബാലാജി , കുന്നംകുളം ഏരിയ സെക്രട്ടറി എൻ.എൻ സത്യൻ, പി. ഐ രാജേന്ദ്രൻ, ശ്രീജ വേലായുധൻ, എ. പി ബിന്ദു തുടങ്ങിയവർ സംസാരിച്ചു..കെ.സി അജിത്ത് കുമാർ സ്വാഗതവും കെ.കെ സുരേഷ് നന്ദിയും പറഞ്ഞു.


