നിരാലംബരായ ആളുകളെ താമസിപ്പിക്കുന്ന പുതുശ്ശേരി ഇടവകയുടെ കീഴിലുള്ള പഴുന്നാന
അരുവി റീഹാബിലിറ്റേഷൻ സെന്ററിൽ പുതിയതായി നിർമ്മിച്ച സപ്തതി മന്ദിരം ആശീർവാദവും പ്രവേശന ഉദ്ഘാടനവും ഷംഷാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് ആന്റണി പാണെങ്ങാടൻ നിർവ്വഹിച്ചു. ചടങ്ങിൽ പി.എം തോമസ് അധ്യക്ഷനായിരുന്നു. ഫാദർ വർഗീസ് പാലത്തിങ്കൽ സ്വാഗതവും വടക്കാഞ്ചേരി ഫോറോന വികാരി വെരി റവറന്റ് ഫാദർ വർഗീസ് തരകൻ മുഖ്യപ്രഭാഷണവും മറ്റം ഫൊറോന വികാരി വെരി റവറന്റ് ഫാദർ ഷാജു അനുഗ്രഹ പ്രഭാഷണവും നടത്തി. ഫാദർ വർഗീസ് മേലിട്ട് പാലത്തിങ്കൽ , പീറ്റർ, എം.എഫ് ജോയ് എം.സി ഫ്രാൻസിസ്, സേവിയർ മാസ്റ്റർ എന്നിവർ സംസാരിച്ചു. യോഗാനന്തരം വൈലത്തൂർ ഇടവകയിലെയും പുതുശ്ശേരി ഇടവകയിലെയും സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.പഴുന്നാന റീഹാബിലിറ്റേഷൻ സെന്ററിൽ 40 അന്തേവാസികൾ ഉണ്ട്.നവംബറിൽ കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ആണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.


