തൃശൂർ റവന്യൂജില്ല സ്കൂൾ കലോൽസവത്തിൽ മൽസരിച്ച മൂന്ന് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി വേദ .വി . ദിലിപ് ശ്രദ്ധേയമായി
ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് വേദ ശാസ്ത്രീയ സംഗീതം, മലയാളപദ്യം ചൊല്ലൽ , സംസ്കൃതം പദ്യം ചൊല്ലൽ എന്നിവയിൽഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന തലത്തിലെത്തുന്നത് .
ബാല്യത്തിൽ അച്ചനിൽ നിന്ന് സംഗീതത്തിൻ്റെ ശബ്ദതാളങ്ങൾ പഠിച്ചത്.
കേരളത്തിലറിയപ്പെടുന്ന പ്രശസ്ത കർണാടക സംഗീതജ്ഞനും തമിഴ്നാട് സെൻ്റർ യൂണിവേഴ്സിറ്റി സംഗീത വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറും ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റുമായ ഗുരുവായൂർ വടക്കേടത്ത് മനയിൽ ഡോ. വി.ആർ ദിലീപ് കുമാർ - ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഹീര ദമ്പതിമാരുടെ മകളാണ് വേദ
ജില്ല കലോൽസവത്തിൽ മലയാള പദ്യവും , സംസ്കൃത പദ്യവും പാടിയപ്പോൾ വേദയുടെ സ്വരത്തിൻ്റെ സാന്ദ്രതയും , അർത്ഥവക്തിയും ശ്രദ്ധേയമായി മൽസരിച്ച മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് നേടി കഴിവ് തെളിയിച്ചു.


