ചാലിശ്ശേരി കവുക്കോട് എം.എം എ എൽ.പി സ്കൂളിലെ ടർഫ് മുൻ ഇന്ത്യൻ ഫൂട്ബാൾ താരം വിക്ടർ മഞ്ഞില ഉദ്ഘാടനം ചെയ്തു. പ്രൈമറി തലത്തിൽ തന്നെ കായിക രംഗത്തിൻ്റെ പ്രോത്സാഹനത്തിനു
വേണ്ടി ആധുനിക രീതിയിൽ കളിസ്ഥലം
അധ്യാപകരുടെ നേതൃത്വത്തിൽ നിർമിച്ചത് മാതൃകപരമെന്ന് അദ്ദേഹം പറഞ്ഞു. മാനേജർ എം അബ്ദുറഹ്മാൻ,മുൻ കേരള ഫുട്ബാൾ ടീം പരിശീലകൻ എം.എം ജേക്കബ്, ടൈറ്റാ നിയം സ്പോർട്സ് ഡയറക്ടർ ഇട്ടിമാത്യു,പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ, ആനിവിനു, ബാബുനാസർ കെ. പ്രസാദ്, ദേവരാജൻ ഫൈസൽ മാസ്റ്റർ സജ്ന റഷീദ്,അബ്ദുൽ ലത്തീഫ്,എംഅബൂബക്കർ ഷംന. കെ ബി നൗഷാദ് എ എം , കെ.ടി അബ്ദുൾ അസീസ് ഷാദിയമെഹ്റിൻ ബീന കുരിയൻ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ സൗഹൃദ ഫുബാൾ മത്സവും നടന്നു.


