പട്ടാമ്പിയിൽ ഗതാഗതം നിരോധനം

 

നിള ഹോസ്‌പിറ്റിൽ - ഷൊർണൂർ ഐ. പി. ടി റോഡിൽ മനപ്പടി സൗദി സ്‌റ്റീൽ മുതൽ മഞ്ഞളുങ്ങൽ പാടം വരെയുള്ള ഭാഗത്ത് ടാറിങ് നടക്കുന്നതിനാൽ ജനുവരി രണ്ടിന് പുലർച്ചെ ഒരു മണി മുതൽ ജനുവരി നാലിന് രാവിലെ ഏഴു മണി വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. പാലക്കാട് ഭാഗത്തു നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ വാണിയംകുളത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് വല്ലപ്പുഴ വഴി പട്ടാമ്പിയിലേക്കും, തിരിച്ചും പോകണം. പാലക്കാട് ഭാഗത്തു നിന്നും ഗുരുവായൂർ, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും, തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കെ. ആർ. എഫ്. ബി) അറിയിച്ചു.

Post a Comment

Previous Post Next Post