പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ എം.ടി.യെ അനുസ്മരിച്ചു.


 പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ എം.ടി.യെ അനുസ്മരിച്ചു.


പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കൂറ്റനാട് ബസ്സ്‌സ്റ്റാന്റ് പരിസരത്ത് വെച്ച് സംഘടിപ്പിച്ച എം ടി അനുസ്‌മരണം പ്രൊഫ. എം എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം കെ പ്രദീപ് അദ്ധ്യക്ഷനായി. ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി കെ നാരായണദാസ് മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി കെ ചന്ദ്രൻ, പുകസ ജില്ലാ പ്രസിഡന്റ് പ്രൊഫ. സി.പി. ചിത്രഭാനു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം വി മോഹനൻ മാസ്റ്റർ, സെക്രട്ടറി ടി സത്യനാഥൻ മാസ്റ്റർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി പി ഐദ്രു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post