അയ്യപ്പ ഭക്തരുടെ കാറിടിച്ച് വൈദ്യുത പോസ്റ്റ് തകര്‍ന്നു


 *അയ്യപ്പ ഭക്തരുടെ കാറിടിച്ച് വൈദ്യുത പോസ്റ്റ് തകര്‍ന്നു*


അമല ആയുര്‍വേദ ആശുപത്രിയുടെ സമീപം ഇന്ന് പുലർച്ചെയാണ് അപകടം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോയിരുന്ന കര്‍ണാടക സ്വദേശികളായ അയ്യപ്പ ഭക്തന്മാരുടെ കാറാണ് 11 കെവി വൈദ്യുതി തൂണിൽ ഇടിച്ച് അപകടം ഉണ്ടത്.അപകടത്തിൽ ഒരു പോസ്റ്റ് തകർന്നു. കാറിൻ്റെ എല്ലാ എയര്‍ബാഗും കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക് ഇല്ല. മുതുവറ കെഎസ്ഇബി ജീവനക്കാര്‍ ഉടന്‍ തന്നെ വൈദ്യതിബന്ധം വിച്ഛേദിക്കുകയും പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post