ഉത്സവം, നേർച്ച, പള്ളി പെരുന്നാൾ ആഘോഷങ്ങളിലെ വെടിക്കെട്ട്,ആന എഴുന്നെള്ളിപ്പുകൾ നിലനിർത്താൻ തൃത്താല മേഖല ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ സംഗമം നടക്കുന്നത്.
ഞായറാഴ്‌ച വൈകീട്ട് 4 ന് ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതാനിയിൽ
നടക്കുന്ന പ്രതിഷേധ സംഗമം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്റ് എം.ആർ മുരളി ഉദ്ഘാടനം ചെയ്യും.കേരളഫെസ്റ്റിവൽ കോഡിനേഷൻ സംസ്ഥാന സെക്രട്ടറി വൽസൻ ചമ്പക്കര മുഖ്യപ്രഭാഷണം നടത്തും. ഫെസ്റ്റിവൽ കോഡിനേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി പ്രകാശൻ പുത്തൂർ , ജോ : സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ , കുന്നംകുളം മേഖല ഫസ്റ്റിവെൽ കോഡിനേഷൻ പ്രസിഡൻ്റ് സോമശേഖരൻ നായർ , സെക്രട്ടറി കെ.വി. രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.


