കേരള യൂത്ത് ഫ്രണ്ട് എം വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ ലോയിഡ് തോളൂർ അന്തരിച്ചു.
ന്യൂമോണിയ ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലായിരുന്നു. തോളൂർ പാണേങ്ങാടൻ ഔസേപ്പിൻ്റെയും, മറ്റം കാക്കശ്ശേരി കുടുംബാഗമായ ബ്രിജിത്തയുടേയും മകനാണ്. KSC (M) തൃശ്ശൂർജില്ല പ്രസിഡണ്ട്, യൂത്ത് ഫ്രണ്ട് എം തൃശ്ശൂർ ജില്ല സെക്രട്ടറി, ജില്ല ട്രഷറർ,എന്നി നിലകളിൽ ലോയിഡ് തോളൂരിലെ രാഷ്ട്രീയരംഗത്തെ പ്രമുഖനാണ് . മികച്ച യുവകർഷകനായ ലോയ്ഡ് 2023-2024വർഷത്തെ കെ എം മാണി കാർഷിക സമൃദ്ധി അവാര്‍ഡ് ജേതാവാണ് സംസ്കാരം നാളെ 15.12.2024 ഉച്ചതിരിഞ്ഞ് 3 മണിക്ക് തോളൂർ സെൻ്റ് അൽഫോൺസാമ്മ പളളിയിലെ കർമ്മങ്ങൾക്കു ശേഷം. പറപ്പൂർ സെൻ്റ് ജോൺസ് ഫെറോന പള്ളിയിൽ വച്ച് നടക്കും. അവിവാഹിതനാണ്.
[


