കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനയെഴുന്നള്ളിപ്പ് സംബ ന്ധിച്ച മാനദണ്ഡം ലംഘിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മ തത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് ക രുതരുതെന്ന് കോടതി പറഞ്ഞു.
സുരക്ഷ മുൻനിർത്തിയാണ് കോടതി മാന ദണ്ഡം പുറപ്പെടുവിച്ചത്. എന്നാൽ ചിലർ ഈഗോ വച്ചുപുലർത്തി നിയമലംഘനം നടത്തുകയാണെന്നും കോടതി ചൂണ്ടി ക്കാട്ടി.
സാമാന്യബുദ്ധി പോലുമില്ലേയെന്നും കോടതി ചോദിച്ചു. മാർഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ടുള്ള രീതിയിൽ ഉത്സവം നടത്തിപ്പ് അനുവദിക്കില്ലെന്ന് കോടതി പ റഞ്ഞു. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഓൺലൈനായി ഹാജരാകാനും കോടതി നിർദേശം നൽകി.
സമാനമായ നിലപാടുകളാണ് ക്ഷേത്ര സ മിതികൾ തുടരുന്നതെങ്കിൽ ആനകളെ എ ഴുന്നള്ളിക്കാനുള്ള അനുമതി പിൻവലി ക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മാനദണ്ഡം ലംഘിച്ചതിൽ ദേവസ്വം ബോ ർഡ് സത്യവാംന്മൂലം സമർപ്പിക്കണമെ ന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം ആനകളുടെ എഴുന്നളളിപ്പി ൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേ സെടുത്തിരുന്നു. ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി നിർദേശിച്ച മാനദണ്ഡങ്ങ ൾ പാലിച്ചില്ലെന്ന് കാണിച്ചാണ് കേസ്.
ആനകൾ തമ്മിലുളള അകലം മൂന്നു മീറ്റർ ഉണ്ടായിരുന്നില്ലെന്നും ആളുകളും ആന യുമായുളള എട്ടു മീറ്റർ അകലവും പാലി ച്ചില്ലെന്നും വനംവകുപ്പ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നട പടി.