പട്ടാമ്പി മാട്ടായ സ്വദേശി അൽ ഐനിൽ നിര്യാതനായി

പട്ടാമ്പി മാട്ടായ സ്വദേശി കൂരിയാട്ട സൈദലവി മകൻ സഫീർ (33) ഇന്നലെ വൈകുന്നേരം അൽഐനിൽ നിര്യാതനായി.

താഴ്ന്ന രക്തസമ്മര്‍ദ്ദത്തെ തുടർന്ന് ഒരാഴ്ചയായി അൽഐൻ ജീമി ഗവൺമെൻ്റ്. ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സഫീർ അബോധാവസ്ഥയിലായതിനെ തുടർന്ന് വെൻ്റിലേറ്ററിലായിരുന്നു,
ശഹനയാണ് ഭാര്യ , മാട്ടായ എസ് ഇഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളായ അയ്ദിൻ ബിൻ സഫീർ, മുഹമ്മദ് അയ്ദാൻ എന്നീ രണ്ട് മക്കളുണ്ട്


അൽ ഐൻ കെ എം സി സി , സുന്നീ സെൻ്റർ പ്രവർത്തകർ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
അൽ ഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം ഇന്ന് ( ശനി ) രാത്രി 12.30ന് അബൂദാബി യിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് വരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജനാസ ഞായർ രാവിലെ ഒമ്പത് മണിക്ക് മാട്ടായി ജുമാ മസ്ജിദ് ബർസ്ഥാനിൽ മറവ് ചെയ്യും.

Post a Comment

Previous Post Next Post